പാലക്കാട് ജില്ലയില്‍ ഇന്ന് രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 18 പേര്‍ക്ക് കൊവിഡ്

covid

പാലക്കാട് ജില്ലയില്‍ ഇന്ന് രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 18 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ കളമശേരിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ജില്ലയില്‍ ഇന്ന് 53 പേരാണ് രോഗമുക്തി നേടിയത്.

തമിഴ്‌നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ പെരിങ്ങോട്ടുകുറിശ്ശി സ്വദേശി(24 ), കൊല്ലങ്കോട് നെന്മേനി സ്വദേശി (47), ശ്രീകൃഷ്ണപുരം സ്വദേശി (59),
ഖത്തറില്‍ നിന്ന് മടങ്ങിയെത്തി കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച കോങ്ങാട് സ്വദേശിനിയായ ഗര്‍ഭിണിയുടെ മകന്‍ (4), കര്‍ണാടകയില്‍ നിന്ന് മടങ്ങിയെത്തിയ കുഴല്‍മന്ദം സ്വദേശികളായ ദമ്പതികള്‍(31 പുരുഷന്‍, 29 സ്ത്രീ), സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ കൊപ്പം മേല്‍മുറി സ്വദേശി(47), മുതുതല സ്വദേശി(40), വിളയൂര്‍ സ്വദേശി(48), തിരുവേഗപ്പുറ സ്വദേശിയായ ഗര്‍ഭിണി(26), യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ
തിരുവേഗപ്പുറ സ്വദേശി(45), ഷാര്‍ജയില്‍ നിന്നും വന്ന കൊപ്പം സ്വദേശി(50), ഷാര്‍ജയില്‍ നിന്നും വന്ന കൊപ്പം മേല്‍മുറി സ്വദേശി(53)
ഒമാനില്‍ നിന്ന് മടങ്ങിയെത്തിയ പരുതൂര്‍ സ്വദേശി(26), കുമരനെല്ലൂര്‍ സ്വദേശി (41), കോട്ടായി സ്വദേശി (43), (കുമരനെല്ലൂര്‍, കോട്ടായി സ്വദേശികള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്), ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഷൊര്‍ണൂര്‍ സ്വദേശി(37), റിയാദില്‍ നിന്ന് വന്ന തെങ്കര സ്വദേശി (ഒരു വയസ്, ആണ്‍കുട്ടി,നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്)

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 245 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേര്‍ വീതം കളമശേരി, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഒരാള്‍ തിരുവനന്തപുരം, രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലുണ്ട്.

 

 

Story Highlights:  covid19, coronavirus, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top