ആലുവയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം; പഞ്ചായത്തംഗം രാജി സന്തോഷിന് മർദനം

aluva cpim congress clash panchayath member hospitalized

ആലുവ ചൂർണിക്കരയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം. ചൂർണിക്കര പഞ്ചായത്തംഗം രാജി സന്തോഷിനെ സിപിഐഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി.

തോട് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിലാണ് പഞ്ചായത്തംഗം രാജി സന്തോഷിനെ സിപിഐഎം പ്രവർത്തകർ മർദിക്കുന്നത്. രാജി സന്തോഷും മറ്റ് ചിലരും ചേർന്ന് കെ.മാധവൻ കുട്ടി, രജീഷ് കുമാർ എന്നിവരെ മർദിച്ചതായി സിപിഐഎമ്മും ആരോപിക്കുന്നുണ്ട്.

സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തതായി ആലുവ സി.ഐ അറിയിച്ചു.

 

Story Highlights- aluva cpim congress clash panchayath member hospitalized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top