Advertisement

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യത്തിന് തയാറെടുത്ത് ബിജെപി

July 2, 2020
2 minutes Read

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യത്തിന് തയാറെടുത്ത് ബിജെപി. തെരഞ്ഞെടുപ്പില്‍ സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കും. സമുദായ നേതാക്കളെ ബിജെപി സ്വതന്ത്രരായി മത്സരിപ്പിക്കും. ക്രിസ്ത്യന്‍ സഭാ പ്രതിനിധികളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിച്ചു. ഇതിന്റെ ഏകോപനത്തിന് സംസ്ഥാന തലത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോര്‍ജ് കുര്യനാണ് ഏകോപന ചുമതല.

കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ യോഗത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് സമുദായ സംഘടനകളെ ഒപ്പം ചേര്‍ത്ത് പ്രാദേശിക സഖ്യം രൂപീകരിക്കുന്നതിനുള്ള നീക്കം. പഞ്ചായത്ത്, ബൂത്ത് തലങ്ങള്‍ മുതല്‍ ഇതിനായി നീക്കം നടത്തും. ഹിന്ദു സമുദായ സംഘടനകളിലെ പ്രധാനപ്പെട്ട നേതാക്കളെ ബിജെപി സ്വതന്ത്രരായി മത്സരത്തിന് ഇറക്കും.

ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പ്രദേശിക തലത്തില്‍ കണ്‍വന്‍ഷനും പഠന ക്യാമ്പുകളും സംഘടിപ്പിക്കും. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് പങ്കെടുക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

Story Highlights: BJP ready for local alliance in elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top