Advertisement

പ്രായമെത്താതെ ജനിച്ച 3 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി; അഭിമാനകരമായ നേട്ടം കൈവരിച്ച് എറണാകുളം ജനറൽ ആശുപത്രി

July 2, 2020
Google News 1 minute Read
ernakulam hospital newborn baby

കേരളത്തിന്റെ ആരോഗ്യ രംഗം ലോക പ്രശസ്തി നേടിക്കൊണ്ടിരിക്കുമ്പോൾ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. പ്രായമെത്താതെ ജനിച്ച 3 നവജാത ശിശുക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നാണ് ആശുപത്രിയിലെ നവജാത ശിശു വിഭാഗം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മാസം തികയാതെ ജനിച്ചുവീണ കുട്ടികൾ. തൂക്കം നന്നേ കുറഞ്ഞ കുട്ടികളാണ് ആരോഗ്യ വിഭാഗത്തിന്റെ കനിവ് കാത്ത് രണ്ട് മാസങ്ങൾ മുന്നേ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്. 700, 750, 650 ഗ്രാം വീതം തൂക്കമുള്ള ഈ കുഞ്ഞുങ്ങളെയും കൊണ്ട് മാതാപിതാക്കൾ ഓടിയെത്തിയത് ഇങ്ങോട്ടേക്കാണ്. അവയവങ്ങൾ ഒന്നും പ്രവർത്തിക്കുന്നതിനു മുന്നേ ജനിച്ചു വീണ ശിശുക്കൾക്ക് ആരോഗ്യ പരിരക്ഷ നൽകി ജീവൻ തിരിച്ചു കൊണ്ടു വരണം എന്നതായിരുന്നു ശിശു വിദഗ്ധരുടെ ഏക ലക്ഷ്യം.

Read Also: കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ 55 ജീവനക്കാർ ക്വാറന്റീനിൽ

ദേശീയ ആരോഗ്യ മിഷന്റെ കീഴിലുള്ള സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റിന്റെ ചരിത്രത്തിലാദ്യമായാണ് മാസം തികയാതെ പിറന്നു വീണ നവജാത ശിശുക്കൾക്ക് സർഫാക്ടന്റ് നൽകി ജീവൻ തിരിച്ചു പിടിച്ചിരിക്കുന്നത്.

8 പീഡിയാട്രീഷ്യന്മാരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ ചികിത്സ. അണുബാധ സാധ്യതയൊക്കെ പരിഹരിച്ച് ഈ കുഞ്ഞുങ്ങൾ സുഖം പ്രാപിച്ചു വരികയാണ്.

Story Highlights: ernakulam general hospital newborn baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here