ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് സ്വയം പുറത്തുപോയതാണ്; പുറത്താക്കിയതല്ല: പി ജെ ജോസഫ്

P J JOSEPH

ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് സ്വയം പുറത്തുപോയതാണെന്ന് പി ജെ ജോസഫ്. മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. യുഡിഎഫിന്റെ നിര്‍ദേശങ്ങളും തീരുമാനങ്ങളും അംഗീകരിക്കാത്തിടത്തോളം കാലം യുഡിഎഫില്‍ തുടരാന്‍ ജോസ് വിഭാഗത്തിന് അര്‍ഹതയില്ല. അവര്‍ക്ക് തുടരണമെങ്കില്‍ യുഡിഎഫ് നിര്‍ദേശങ്ങള്‍ അംഗീകരിക്കണം. ധാരണ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു പി ജെ ജോസഫ്.

യുഡിഎഫിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ പറ്റില്ല. അവര്‍ സ്വയം പുറത്തുപോവുകയായിരുന്നു. പുറത്താക്കി എന്ന് പറയുന്നതില്‍ നിഗൂഢതയുണ്ട്. ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ അടിത്തറ ഓരോ ദിവസവും പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്നും ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ രാജിവയ്ക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

ഇന്നലെയാണ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ജോസ് വിഭാഗം യുഡിഎഫിന്റെ ഭാഗം തന്നെയാണെന്നും തീരുമാനം നടപ്പാക്കിയാല്‍ യോഗത്തില്‍ പങ്കെടുക്കാമെന്നും ചെന്നിത്തല പറഞ്ഞു.

Story Highlights: Jose K Mani, udf, pj joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top