കളമശേരിയിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതന്റെ നില അതീവ ഗുരുതരം

കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതന്റെ നില അതീവ ഗുരുതരം. കുവൈറ്റിൽ നിന്നെത്തിയ തുരുത്തി സ്വദേശിയുടെ നില അതീവ ഗുരുതരമെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരിക്കുന്നത്. ന്യുമോണിയ ബാധിച്ച് ഐസിയുവിൽ തുടരുന്ന 51കാരൻ കടുത്ത പ്രമേഹ രോഗി കൂടിയാണ്.
അതേസമയം സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊവിഡ് അവലേകന യോഗത്തിൽ തീരുമാനമെടുത്തു. അത്യാവശത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനകൾ നടത്തും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി പറഞ്ഞു.
Read Also: ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു
രോഗലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗ ലക്ഷണങ്ങൾ മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്. മെട്രോ നഗരത്തിൽ വ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമാവും. എന്നാൽ ജില്ലയിൽ ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം മാർക്കറ്റിൽ കൂടുതൽ പരിശോധനകൾ നടത്തും. ബ്രോഡ് വേയിലെ സാഹചര്യം മുന്നറിയിപ്പാണ്. സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
kalamassery, covid case critical
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here