മാനന്തവാടിയിലെ ഉണ്ണികൃഷ്ണന്റെ കൊലപാതകം മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന്; രണ്ട് പേര്‍ അറസ്റ്റില്‍

വയനാട് മാനന്തവാടിയിൽ പണി പൂർത്തിയാക്കാത്ത കെട്ടിടത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ്. കൂട്ടുകാരായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. മാനന്തവാടി അമ്പുകുത്തി കല്ലുമൊട്ടംകുന്ന് കോളനിയിലെ വാസു (50), പടിഞ്ഞാറത്തറ അരമ്പറ്റകുന്ന് വലിയ താഴത്ത് തങ്കച്ചൻ (55) എന്നിവരെയാണ് പിടികൂടിയത്.
അസ്വാഭാവിക മരണത്തിന് കേസെടുത്തായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. മൃതദേഹത്തിന്റെ തലയ്ക്ക് മുറിവുണ്ടായിരുന്നതായും സംഭവസ്ഥലത്ത് അടിപിടി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പരുക്കുകൾ മരണത്തിന് കാരണമായതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Read Also: ഡൽഹിയിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
ചൊവ്വാഴ്ച വാസുവിനെയും തങ്കച്ചനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പത്താമത്തെ വയസിൽ തന്നെ നാട് വിട്ടയാളാണ് കൊല്ലപ്പെട്ട ഉണ്ണികൃഷ്ണനെന്ന് പൊലീസ്. കുറെ വർഷങ്ങളായി മാനന്തവാടിയിൽ തന്നെയായിരുന്നു ജീവിച്ചിരുന്നത്. സാധനങ്ങൾ പെറുക്കി വിൽപനയായിരുന്നു തൊഴിൽ. മദ്യപിക്കുമ്പോൾ ഉണ്ടായ തർക്കമാണ് കൊലപാതകത്തലേക്ക് നയിച്ചന്ന് പൊലീസ് പറയുന്നു. രണ്ട് തവണ സംഭവ ദിവസം ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. വഴക്കായപ്പോള്‍ ഉണ്ണികൃഷ്ണനെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൊല്ലം അഞ്ചൽ സ്വദേശിയായ ഉണ്ണികൃഷ്ണനെ (50)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസും ഫൊറൻസിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് മരണത്തിലെ ദുരൂഹത മനസിലാക്കിയത്.
mananthavadi, clash between friends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here