ഉത്രാ വധക്കേസ്; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുന്നു

ഉത്രാ വധക്കേസിൽ സൂരജിന്റെ അമ്മ, സഹോദരി എന്നിവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മണിയോടെ ഇവരോട് കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദ്യം ചെയ്യലിൽ ഉണ്ടാകും. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ക്ക് വേണ്ടിയാണ് ചോദ്യം ചെയ്യല്‍. ഇരുവരും നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല.
സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത് വനിതാ കമ്മീഷന്റെ നിർദേശപ്രകാരമാണ്. ഇരുവരെയും മൂന്നാം തവണയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസവും ഇവരെ ചോദ്യം ചെയ്യലിന് ഹാജരാക്കിയിരുന്നു.
Read Also: അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് രണ്ട് വർഷം; കേസ് വിചാരണ നടപടിയിൽ
ഫെബ്രുവരി 26നാണ് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുള്ള ഉത്രയെ കൊല്ലാനായി ഭർത്താവ് സൂരജ് പാമ്പുപിടുത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങിയത്. ഉത്രയുടെ വീട്ടിൽ വച്ച് കിടന്നുറങ്ങുമ്പോൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. പിന്നീട് സൂരജ് അടക്കമുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തെത്തിയത്.
നേരത്തെ കേസിൽ ഗാർഹിക, സ്ത്രീധന പീഡനം നടന്നതായി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വനിതാ കമ്മീഷന്റെ നിർദേശ പ്രകാരം പത്തനംതിട്ട പൊലീസ് അന്വേഷണ റിപ്പോർട്ട് കമ്മീഷന് മുമ്പാകെ സമർപ്പിച്ചിരുന്നു. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here