സൂഫിയും സുജാതയും ഇന്ന് രാത്രി 12 മണിക്ക് പുറത്തിറങ്ങും

sufiyum sujatha release today 12am

ഇന്ന് രാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം സൂഫിയും സുജാതയും കാണാം. നടനും സംവിധായകനുമായ വിജയ് ബാബുവാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

തന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂർത്തമാണെന്ന്് വിജയ് ബാബു പോസ്റ്റിൽ പറയുന്നു. ആദ്യമായി മലയാളത്തിൽ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമിൽ എസ്‌ക്ലൂസിവായി ഇറങ്ങുന്ന സിനിമയെന്ന നിലയിൽ വലിയ അഭിമാനം തോന്നുന്നുവെന്ന് വിജയ് ബാബു പറയുന്നു. ഒരു പുതിയ മലയാളചിത്രം ഇറങ്ങിയിട്ട് നൂറിലധികം ദിവസങ്ങൾ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞു സിനിമയുടെ റിലീസ് മലയാളി പ്രേക്ഷകർക്ക് ഒരു ചെറുസന്തോഷം എങ്കിലും നൽകുമെങ്കിൽ തങ്ങൾ കൃതാർത്ഥരാണെന്ന് വിജയ് ബാബു പറയുന്നു.

Read Also : മലയാളത്തിലെ ആദ്യ ഒടിടി റിലീസ്; സൂഫിയും സുജാതയും ജൂലായ് മൂന്നിന് ആമസോൺ പ്രൈമിൽ

സൂഫിയും സുജാതയും എന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ബോളിവുഡ് താരം അദിതി റാവുവാണ് നായിക. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സിദ്ദീഖും, ഹരീഷ് കണാരനും പ്രധാന വേഷങ്ങളിൽ എത്തും.

Story highlights- Sufiyum Sujathayum, Vijay Babu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top