കോഴിക്കോട് ഓട്ടോറിക്ഷാ യാത്രക്കാരിയെ ബോധരഹിതയാക്കി മോഷണം

കോഴിക്കോട് മുക്കത്ത് പട്ടാപകൽ സ്ത്രീയെ ബോധരഹിതയാക്കി കവർച്ച അറുപത്തഞ്ച് വയസുകാരിയായ യശോദയെയാണ് ഓട്ടോറിക്ഷയിൽ കയറിയതിന് പിന്നാലെ ആക്രമണത്തിന് ഇരയായത്. മോഷണത്തിന് ശേഷം സ്ത്രീയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു

മുത്തേരി സ്വദേശിനിയായ സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഓമശ്ശേരിയിൽ ഹോട്ടൽ ജോലിക്ക് പോകാനായി മുത്തേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയതാണെന്നും പിന്നീട് നടന്നത് ഓർമ്മയില്ലെന്നും സ്ത്രീ പൊലീസിൽ മൊഴി നൽകി.

സ്ത്രീയെ കവർച്ചക്ക് ശേഷം മുത്തേരിയിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി ബോധരഹിതയാക്കി ഉപേക്ഷിക്കുകയായിരുന്നു. ശരീരത്തിലുള്ള ആഭരണങ്ങളും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സ്ത്രീ, മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

story highlights- kozhikode, theft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top