കടല്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

കടല്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. രാജ്യാന്തര ട്രൈബ്യൂണലിന്റെ തീരുമാനം അംഗീകരിച്ച വിവരവും കേന്ദ്രം കോടതിയെ അറിയിച്ചു. ഇറ്റാലിയന്‍ നാവികരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എട്ടുവര്‍ഷമായി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
നാവികര്‍ക്കെതിരെ രാജ്യത്തുള്ള കേസുകള്‍ കോടതി 2015ല്‍ സ്റ്റേ ചെയ്തിരുന്നു. ട്രൈബ്യൂണലിന്റെ വിധി എന്താണെന്ന് അറിയിക്കണമെന്നും കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. നാവികര്‍ക്കെതിരെ ഇന്ത്യയില്‍ പ്രോസിക്യൂഷന്‍ നടപടി കഴിയില്ലെന്നും, നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നുമാണ് രാജ്യാന്തര ട്രൈബ്യൂണല്‍ വിധിച്ചത്. അതേസമയം, വിധി നിര്‍ഭാഗ്യകരമെന്നും, സംസ്ഥാനത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
Story Highlights: Sea Murder Case; Central wants to hear the petition in Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here