രൈരു നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

CM condoles death of Rairu Nair

സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി. രൈരു നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തനിക്ക് പിതൃതുല്യനായിരുന്നു രൈരു നായര്‍. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ സാംസ്‌കാരിക നായകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രൈരുനായര്‍ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഭൂതകാലത്തില്‍ ജീവിക്കുകയല്ല, തന്റെ അനുഭവങ്ങള്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കാന്‍ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്‌നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Story Highlights CM condoles death of Rairu Nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top