ജോസ് കെ.മാണി വിഭാഗത്തിന് മുന്നിൽ വാതിൽ തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനു മുന്നിൽ വാതിൽതുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജോസ് വിഭാഗം ഇടത് മുന്നണിയിലെത്തുന്നതിൽ തെറ്റില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വിലയിരുത്തി.

ഇക്കാര്യം ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. കേന്ദ്രനേതൃത്വത്തെയും അറിയിക്കും. തുടർന്നായിരിക്കും ഇടതുമുന്നണി ചർച്ച ചെയ്യുക. ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെങ്കിലും എപ്പോൾ വേണമെങ്കിലും മാറിമറിയാം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു കണ്ടതാണ്. ഈ പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് കൂടി മുന്നണിയിലെത്തിയാൽ ഗുണം ചെയ്യുമെന്നും യോഗം വിലയിരുത്തി.

Story highlight: The CPI (M) State Secretariat opened the door in front of Jose K Mani wing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top