ചെന്നൈയിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ്

ചെന്നൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എട്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കും ഓഫീസ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഡിഎംകെ എംപിയെ ഏഴ് മണിക്കൂറോളം എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ചോദ്യം ചെയ്തിരുന്നു. ഡിഎംകെ എംപി ജഗത് രക്ഷകിനെയാണ് ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജഗതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ നടന്നത്.

read also: ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി

എംപിയെ ഉടൻ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ ചെന്നൈയിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാസേനകളിലും കൊവിഡ് പകരുന്നത് ആശങ്ക ഇരട്ടിയാക്കുകയാണ്.

story highlights- corona virus, chennai, enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top