ഷംനാ കാസിമിന്റെ വീട്ടിലെത്തിയ നിർമാതാവും വ്യാജൻ; കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. ഷംനാ കാസിമിന്റെ വീട്ടിലെത്തിയ നിർമാതാവും വ്യാജൻ. സിനിമാ നിർമാതാവായി എത്തിയത് കോട്ടയം സ്വദേശി രാജുവാണ്. സൗണ്ട് ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ജോലിയാണ് രാജുവിന്. സിനിമ നിർമാണവുമായി ഇയാൾക്ക് ബന്ധമില്ല.
ഷംനയുടെ വീട്ടിൽ രാജു എന്തിനു വന്നു എന്നതിൽ വ്യക്തത ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. രാജുവിനെ നിലവിൽ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ മുതിർന്ന നിർമാതാവിന്റെ പേര് പറഞ്ഞാണ് ഇയാൾ ഷംനയുടെ വീട്ടിലെത്തിയത്.
Read Also : ‘ഷംന ചാറ്റ് ചെയ്ത് തന്നെ ബന്ധപ്പെടുകയായിരുന്നു’; ടിക്ക് ടോക്ക് താരം യാസിർ പൊലീസിനോട്
ജൂൺ 20നാണ് നിർമാതാവ് ഷംന കാസിമിന്റെ വീട്ടിൽ എത്തിയത്. വിവാഹത്തട്ടിപ്പ് സംഘം വീട്ടിൽ വന്ന് പോയതിന് ശേഷമാണ് നിർമാതാവ് ഷംനയുടെ വീട്ടിൽ എത്തിയത്. ഷംന ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഇവിടെ എത്തിയതെന്നാണ് നിർമാതാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ, ഷംന ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ബ്ലാക്ക് മെയിലിംഗ് കേസിൽ നിർമാതാവിന്റെ പങ്കിനെക്കുറിച്ച് ഷംനയ്ക്ക് സംശയം തോന്നിയത്.
Story Highlights- man disguised as producer visited shamna kasim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here