മദ്യപിച്ചെത്തി കുഞ്ഞിനെ സ്ഥിരം ഉപദ്രവിച്ചിരുന്നു; തടയാൻ ശ്രമിച്ചിരുന്നുവെന്ന് അമ്മ ട്വന്റിഫോറിനോട്

എറണാകുളം തിരുവാങ്കുളത്ത് കുഞ്ഞിനെ ഉപദ്രവിച്ച പിതാവിനെതിരെ കുഞ്ഞിന്റെ മാതാവ്. കുഞ്ഞിനെ പിതാവ് ആനന്ദ് മദ്യപിച്ചെത്തി സ്ഥിരം മർദിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. കുഞ്ഞിനെ ഉപദ്രവിക്കാൻ പ്രത്യേകിച്ച് കാരണമില്ല. അതിക്രമം തടയാൻ ശ്രമിച്ചിട്ടുണ്ട്. മറ്റ് രണ്ട് കുട്ടികളെ ഭർത്താവ് ഉപദ്രവിക്കാറില്ലെന്നും അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
read also: എറണാകുളം തിരുവാങ്കുളത്ത് 6 മാസം പ്രായമായ പെൺകുട്ടിക്ക് പിതാവിൻ്റെ ക്രൂരമർദ്ദനം
തിരുവാങ്കുളത്ത് ആറ് മാസം പ്രായമായ കുഞ്ഞിനെതിരെയാണ് അതിക്രമം നടന്നത്. ഇന്നലെ കുഞ്ഞിനെ പിതാവ് ആനന്ദ് പൊള്ളിച്ചു. വീട്ടിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയെങ്കിലും മാതാപിതാക്കൾ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കുഞ്ഞിനെതിരായ അതിക്രമം സ്ഥിരമായതോടെയാണ് നാട്ടുകാർ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചത്.
രണ്ട് മാസം മുൻപ് സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് അയൽക്കാർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ അന്ന് ഒരു മാസത്തോളം ചികിത്സിച്ചു. കുഞ്ഞിന്റെ അസുഖമൊക്കെ ഭേദമായിട്ടാണ് വീണ്ടും വീട്ടിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
story highlights- beaten up, man attacked child, six month old baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here