എറണാകുളം ജില്ല അടച്ചിടേണ്ട സാഹചര്യമില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: മന്ത്രി വിഎസ് സുനില്‍ കുമാര്‍

no need to shut district says vs sunil kumar

എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. നിലവില്‍ ജില്ല അടച്ചിടേണ്ട സാഹചര്യമില്ല. എയര്‍പോര്‍ട്ടില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും. യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ ഉപകാര പ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വരുത്തുന്ന നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചെല്ലാനത്ത് രോഗം സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പരിശോധിക്കുകയാണ്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. കൊച്ചിയില്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന എല്ലായിടത്തും ബോധവത്കരണ നടത്തും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. കടകളില്‍ സാമൂഹ്യ അകലം പാലിക്കണം. ട്രാവല്‍ ഹിസ്റ്ററിയില്ലാത്ത ആളുകള്‍ക്ക് രോഗം വരുന്നത് ഗൗരവമായി കാണണം. ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ചുവയ്ക്കരുത്. ലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

വാഹനങ്ങളില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ വേണം. ബസ് കണ്ടക്ടര്‍മാര്‍ ഫെയ്‌സ് ഷീല്‍ഡ് ധരിക്കണം. ബസുകളിലെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ചെല്ലാനത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Story Highlights- no need to shut district says vs sunil kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top