ട്രെയിനുകളുടെ സ്വകാര്യവത്കരണത്തിന് ടെൻഡർ ക്ഷണിച്ചു

രാജ്യത്തെ റെയിൽവേ സ്വകാര്യവത്ക്കരണത്തിന് വേഗം കൂട്ടി കേന്ദ്രസർക്കാർ. 109 റൂട്ടിലായാണ് ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നത്. 151 യാത്രാ ട്രെയിൻ സ്വകാര്യവത്ക്കരിക്കാനുള്ള പദ്ധതിക്ക് റെയിൽവേ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.
ഭൂരിപക്ഷം ട്രെയിനുകളും മേക് ഇൻ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് നിർമിക്കും. ഇവയുടെ പ്രവർത്തനം, പരിപാലനം തുടങ്ങിയ ചുമതലകൾ സ്വകാര്യ കമ്പനികൾക്കാണ്. 35 വർഷ കാലാവധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കമ്പനികൾ റെയിൽവേയ്ക്ക് വാടക, ഊർജ ഉപഭോഗം, മൊത്തം വരുമാനത്തിന്റെ ഒരു വിഹിതം എന്നിവയടക്കം നിശ്ചിത തുക നൽകും. ഇന്ത്യൻ റെയിൽവേയുടെ ജീവനക്കാരാണ് ട്രെയിനുകൾ സർവീസ് നടത്തുക. ടിക്കറ്റ് നിരക്ക് സ്വകാര്യ ഓപ്പറേറ്റർമാർ നിശ്ചയിക്കും. പദ്ധതി 2023-25ഓടെ തുടങ്ങുമെന്നാണ് വിവരം. ഒരു സ്വകാര്യ ഓപ്പറേറ്റർക്ക് 12 മുതൽ 30 ട്രെയിനുകൾ സർവീസ് നടത്താം.
Read Also: സർക്കാർ ജീവനക്കാർക്ക് കൊവിഡ് മാർഗ നിർദേശങ്ങൾ; ഗർഭിണികൾക്കും ഹോട്ട് സ്‌പോട്ടിൽ നിന്നുള്ളവർക്കും ഇളവ്
റെയിൽവേ ശൃംഖലയിലെ 12 ക്ലസ്റ്ററുകളിൽ 16 കോച്ചുള്ള സ്വകാര്യ ട്രെയിനുകളാണ് സർവീസ് നടത്തുക. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യ പാസഞ്ചർ ട്രെയിനുകൾക്ക് സർവീസ് നടത്താൻ അനുവാദം നൽകുന്നതെന്ന് റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതിയിലൂടെ 30,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
railway, privatisation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here