ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ മലപ്പുറത്ത്

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത് മലപ്പുറത്ത്. ജില്ലയിൽ ഇന്ന് 37 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടു താഴെ കണ്ണൂർ ജില്ലയാണ്. കണ്ണൂരിൽ 35 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 22 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള്ള 20 പേർക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള 16 പേർക്കാണ് രോഗം കണ്ടെത്തിയത്. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 14 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് എട്ട്, കോട്ടയം ആറ്, ഇടുക്കി, വയനാട് രണ്ട് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
read also: സംസ്ഥാനത്ത് 240 പേർക്ക് കൂടി കൊവിഡ്; 209 പേർക്ക് രോഗമുക്തി
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 152 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേർക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേർക്കും, തൃശൂർ ജില്ലയിലെ 3 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേർക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ 11 ഡി.എസ്.സിക്കാർക്കും നാല് സി.ഐ.എസ്.എഫുക്കാർക്കും തൃശൂർ ജില്ലയിലെ 4 ബി.എസ്.എഫുകാർക്കും രോഗം ബാധിച്ചിട്ടുണ്ട്.
Story highlights- coronavirus, malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here