കൊവിഡ് കാലത്ത് നിത്യവരുമാനം നിലച്ച് ഓട്ടോ ഡ്രൈവര്‍മാര്‍

ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിലാണ് ഈ ലോക്ക്ഡൗണ്‍ കാലത്ത് നിരവധി കുടുംബങ്ങള്‍.
നിത്യവരുമാനം കൊണ്ട് ജീവിതം മുന്നോട്ട് നീക്കുന്ന സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും മഹാമാരി തീരാദുരിതങ്ങളാണ് സമ്മാനിച്ചത്. കൊവിഡ് രോഗവ്യാപനം ദിവസവും തൊഴില്‍ ഇല്ലാതാക്കിയതോടെ തൊഴിലാളികളും കുടുംബങ്ങളും ദുരിതത്തിലാണ്. ലോണ്‍ അടക്കമുള്ള ബാധ്യതകള്‍ താങ്ങാനാവാതെ ബുദ്ധിമുട്ടുകയാണ് ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തിരുന്നവര്‍. കോഴിക്കോട്ട് വനിതാ ഓട്ടോ ഡ്രൈവറായ ഉഷയ്ക്കും പറയാനുള്ളത് ലോക്ക്ഡൗണ്‍ കാലത്തെ ദുരിതകഥയാണ്.
Read Also : ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് ഓണ്‍ലൈനായി പുനരാരംഭിക്കുന്നു
ഇരുപത് വര്‍ഷത്തില്‍ അധികമായി കോഴിക്കോട് നഗരത്തിന്റെ മുക്കിലും മൂലയിലും തന്റെ ഓട്ടോയുമായി എത്തുന്നുണ്ട് ഉഷ. ഒരു സ്ത്രീ എന്ന നിലയില്‍ തൊഴിലിന്റെ ആദ്യകാലത്തു നേരിട്ട പ്രതിസന്ധികള്‍ പിന്നീടുള്ള ജീവിതത്തില്‍ ഉഷയ്ക്ക് ഊര്‍ജമായിരുന്നു. എന്നാല്‍ കൊവിഡ് എല്ലാ കണക്കുകളും തെറ്റിച്ചു. വരുമാനം പൂര്‍ണമായും നിലച്ച മാസങ്ങള്‍ പിന്നിട്ടു. ലോക്ക്ഡൗണ്‍ മാറിയെങ്കിലും ഓട്ടോറിക്ഷയ്ക്ക് ഓട്ടം നന്നെ കുറവാണ്. ‘ലോക്ക്ഡൗണ്‍ കഴിഞ്ഞെങ്കിലും വീട്ടില്‍ തന്നെയാണിപ്പോള്‍. നിത്യ വരുമാനമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുകയാണ്. ഓട്ടോയുടെ ഇന്‍ഷുറന്‍സ് തുകയടക്കം പലതും അധിക ബാധ്യതയാണ്. ടാക്‌സും അടയ്ക്കാനുണ്ട്. ഈ വര്‍ഷം എന്ത് ചെയ്യുമെന്ന് അറിയില്ല’ഉഷ പറയുന്നു. കെടുതികാലം പിന്നിട്ട് പഴയതുപോലെ തൊഴിലില്‍ സജീവമാകാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ഉഷ.
Story Highlights – covid19 lockdown Auto drivers without income
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here