ആർ.ബാലകൃഷ്ണപിള്ളയെ സ്വീകരിച്ച സ്ഥിതിക്ക് ജോസ് കെ മാണിയെ സ്വീകരിക്കാൻ എൽഡിഎഫിന് മടിയുമുണ്ടാകില്ല; കെ മുരളീധരൻ

കെ.എം മാണിയുടെ മരണത്തോടെ ബാർ കോഴ അവസാനിച്ചുവെന്ന സിപിഐഎം നിലപാട് കല്ലറയിൽ കിടക്കുന്ന മാണിസാറിനെ അപമാനിക്കലെന്ന് കെ മുരളീധരൻ എം.പി. അവർക്കൊപ്പം പോണോയെന്നത് ജോസ് കെ മാണി ആലോചിക്കട്ടെയെന്നും കെ മുരളീധരൻ പറഞ്ഞു.

ആർ.ബാലകൃഷ്ണപിള്ളയെ സ്വീകരിച്ച സ്ഥിതിക്ക് ജോസ് കെ മാണിയെ സ്വീകരിക്കാൻ എൽഡിഎഫിന് ഒരു മടിയുമുണ്ടാകില്ല. കോറോണ വൈറസിനെ നേരിടൽ അല്ല യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിൽ തിരിച്ചു വരണമെങ്കിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്നും  തിരഞ്ഞെടുപ്പിന് തലേ ദിവസം വന്നിട്ട് ഒന്നിച്ചാണെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ലെന്നും കെ.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

Story highlight: Having accepted R. Balakrishna Pillai, the LDF will not hesitate to accept Jose K Mani; K Muraleedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top