ഇടുക്കിയിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസും നിശാ പാർട്ടിയും

ഇടുക്കി ശാന്തൻപാറയിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ബെല്ലി ഡാൻസും നിശാ പാർട്ടിയും. പാർട്ടി സംഘടിപ്പിച്ച തണ്ണിക്കോട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യനെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് മെറ്റൽസിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. ശാന്തൻപാറയ്ക്ക് സമീപമുള്ള രാജാപാറയിലായിരുന്നു സംഭവം. അന്ന് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. 250 ഓളം പേരാണ് പാർട്ടിയിൽ പങ്കെടുത്തിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് നർത്തകിമാരെ എത്തിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ പൊലീസ് നടപടിയൊന്നും എടുത്തിരുന്നില്ല. ഇന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights- idukki belly dance covid violation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here