Advertisement

അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു

July 4, 2020
1 minute Read
infant in Angamaly will be discharged today

അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു. അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്‌നേഹജ്യോതി ശിശുഭവനിലേക്കാണ് മാറ്റുന്നത്. നേപ്പാളിലേക്ക് മടങ്ങുന്നതുവരെ അമ്മയും കുഞ്ഞും സര്‍ക്കാര്‍ സംരക്ഷണത്തിലാകും. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രണ്ട് മാസം പ്രായമായ കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്.

ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റിയിരുന്നു. ഓക്‌സിജന്‍ സപ്പോര്‍ട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അമ്മയും കുഞ്ഞും നേപ്പാളിലേക്ക് മടങ്ങുന്നതുള്‍പ്പെടെയുള്ള മുഴുവന്‍ ചെലവും വനിതാ ശിശുക്ഷേമ സമിതി വഹിക്കും.

Story Highlights infant in Angamaly will be discharged today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top