ഇടത് മുന്നണി പ്രവേശനം; ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ബുധനാഴ്ച ചേരും

ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾക്കായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ബുധനാഴ്ച ചേരും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് വരെ മുന്നണി പ്രവേശനം ഉണ്ടാകില്ലെന്ന നിലപാടാണ് ജോസ് കെ മാണി ആവർത്തിക്കുന്നത്. എൽഡിഎഫ് ഘടകകക്ഷികൾ ഉൾപ്പെടെ ഒപ്പം നിൽക്കുമെന്നും, ഉചിതമായ സമയത്ത് നിർണായക തീരുമാനങ്ങൾ എടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
എൽഡിഎഫ് പ്രവേശനത്തിന് സിപിഎം അനുകൂല നിലപാട് കൈക്കൊണ്ടതിനു പിന്നാലെ ആയിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അഭിപ്രായ ഏകീകരണത്തിന് എട്ടിന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകില്ല. സ്‌കറിയ തോമസ്, ജനാധിപത്യ കേരള കോൺഗ്രസ്സ് എന്നിവരെ ഒപ്പംനിർത്തി ഇടതുമുന്നണി പ്രവേശന ചർച്ചകൾ സജീവമാക്കും.
യുഡിഎഫുമായി ഇനിയും ചർച്ചകൾ വേണമെന്ന അഭിപ്രായം തോമസ് ചാഴികാടൻ ഇന്നലെ വിളിച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ അധ്യായം അടഞ്ഞതാണെന്ന് ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസ് എം എന്ന മേൽവിലാസവും, രണ്ടില ചിഹ്നവും ആർക്കെന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഏഴാം തീയതി ഉണ്ടാകും. ഇതിനിടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പിജെ ജോസഫിനെ വെല്ലുവിളിച്ച് ജോസ് കെ മാണി പക്ഷം രംഗത്തെത്തി.
Story highlight: The Jose K Mani Section Steering Committee will meet on Wednesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here