Advertisement

പ്രവാസി പുനരധിവാസ പദ്ധതിയില്‍ കേരള ബാങ്കും പങ്കാളിയാകുന്നു

July 4, 2020
Google News 1 minute Read
kerala bank

പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രമന്റ്‌സ് (എന്‍ഡിപിആര്‍ഇഎം) പ്രകാരം വായ്പ നല്‍കുന്നതിന് നോര്‍ക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവില്‍ പദ്ധതിയുമായി സഹകരിക്കുന്ന 15 ധനകാര്യ സ്ഥാപനങ്ങളുടെ 4600 ശാഖകളിലുടെ പ്രവാസികള്‍ക്ക് ലഭിക്കുന്ന സേവനം ഇനി മുതല്‍ കേരള ബാങ്കിന്റെ 769 ശാഖകളില്‍ കൂടി ലഭ്യമാകും.

30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികള്‍ക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്ക നല്‍കും.

തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭകരാകാന്‍ സഹായം നല്‍കുന്ന പദ്ധതിയാണ് എന്‍ഡിപിആര്‍ഇ എം. പദ്ധതിയിലൂടെ 2019 – 20 സാമ്പത്തികവര്‍ഷം 1043 പേര്‍ക്കായി 53.43 കോടി രൂപ വായ്പ നല്‍കി. ഇതില്‍ മൂലധന,പലിശ സബ്‌സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോര്‍ക്ക ചെലവഴിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോള്‍ ഫ്രീ നമ്പറുകളിലും 18004253939 ( ഇന്ത്യയില്‍ നിന്നും) , 00918802012345 ( വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും

Story Highlights: Kerala Bank and norka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here