കേന്ദ്രസര്‍ക്കാരിനോട് ജിഎസ്ടി കുടിശിക ആവശ്യപ്പെട്ട് കേരളം

GST

കേന്ദ്രസര്‍ക്കാരിനോട് ജിഎസ്ടി കുടിശിക ആവശ്യപ്പെട്ട് കേരളം. പണം ഇല്ലെങ്കില്‍ കടം എടുത്ത് എങ്കിലും കുടിശിക നല്‍കണമെന്ന് സംസ്ഥാനം കേന്ദ്ര ധനമന്ത്രാലയത്തൊട് ആവശ്യപ്പെട്ടു. 5200 കോടി രൂപ ആണ് കേരളത്തിന് കിട്ടാനുള്ളത്.

സംസ്ഥാനങ്ങളുടെ ജിഎസ്ടി കുടിശിക നല്‍കുന്ന വിഷയത്തില്‍ മെല്ലെപോക്ക് സ്വീകരിച്ചിരിക്കുന്ന കേന്ദ്രത്തെ ഉണര്‍ത്താനുള്ള നീക്കത്തിന് ആണ് കേരളത്തിന്റെ ഭാഗത്ത് നിന്ന് തുടക്കമായത്. കഴിഞ്ഞ ജൂണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിഎസ്ടിയില്‍ കഴിഞ്ഞമാസം 455 കോടി വരുമാനം കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്രധന മന്ത്രാലയത്തോടാണ് കുടിശിക ആവശ്യപ്പെട്ടത്.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കുടിശിക തന്നു തിര്‍ത്തെ മതിയാകു എന്നാണ് സംസ്ഥാനം വ്യക്തമാക്കിയ നിലപാട്. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ ഗുണപരമായ മാറ്റമില്ല എന്ന വിലയിരുത്തലും കേരളം കേന്ദ്രത്തോട് വ്യക്തമാക്കി. ജിഎസ്ടി കുടിശികയായി കേരളത്തിന് 5200 കോടി രൂപ കിട്ടാനുണ്ട്. നഷ്ടപരിഹാര നിധിയില്‍ 8000 കോടിയും നല്‍കാന്‍ ബാക്കി നില്‍ക്കുന്നു.

Story Highlights: Kerala, GST, central government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top