കൊവിഡ്; കേരള സർവകലാശാലയിൽ നിയന്ത്രണം

kerala university

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയിൽ നിയന്ത്രണം. തിരുവനന്തപുരം പാളയം, കാര്യവട്ടം കാമ്പസുകളിൽ പ്രവേശനത്തിന് പൂർണ നിയന്ത്രണമാണുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാമ്പസിൽ അനുമതിയുള്ളവർക്ക് മാത്രമാണ് പ്രവേശനമുണ്ടാകുക. കേരളാ സർവകലാശാലയിലെ ലൈബ്രറി സേവനങ്ങളും ജൂലൈ പത്ത് വരെ നിർത്തിവച്ചിരിക്കുകയാണ്.

അതേസമയം സമൂഹവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടം ഒഴിവാക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. നാല് പ്രദേശങ്ങളെയാണ് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയറ്റിലും മന്ത്രിമാരുടെ ഓഫീസിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്

സെക്രട്ടറിയറ്റിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തലസ്ഥാന ജില്ലയിലെ പൊലീസുകാർക്ക് ഡിജിപി ജാഗ്രതാ നിർദേശം നൽകി. ഉറവിടമറിയാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തലസ്ഥാന ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

നഗരൂർ പഞ്ചായത്തിലെ ചെമ്മരത്തി മുക്ക്, ഒറ്റ ശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുറവാര, പാറശാല ഗ്രാമപഞ്ചായത്തിലെ വാണിയക്കൂട്, ഇഞ്ചിവിള എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കിയിട്ടുണ്ട്. നഗരത്തില സാമൂഹ്യ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.

 

covid, kerala university

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top