Advertisement

അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു

July 4, 2020
1 minute Read
azeekal harbour

കൊല്ലം അഴീക്കൽ ഫിഷറീസ് ഹാർബർ അടച്ചു. കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നയാൾക്ക് ഹാർബറിലായിരുന്നു ജോലി. അതിനാലാണ് ഹാർബർ താത്കാലികമായി അടച്ചത്.

ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ 11 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കുമാണ് രോഗം. 26 പേർ രോഗമുക്തരായി.

Read Also: കെ.കെ മഹേശന്റെ ആത്മഹത്യ; തുഷാർ വെള്ളാപ്പള്ളിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഇന്ന് കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് കൊട്ടാരക്കര പുലമൺ സ്വദേശി (81), കൊല്ലം ചിതറ സ്വദേശി (61), അഞ്ചൽ സ്വദേശി (35), ആലുംമൂട് ചെറിയേല സ്വദേശി (44), നീണ്ടകര സ്വദേശി (33), കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശി (35), കൊറ്റങ്കര പുനുക്കന്നൂർ സ്വദേശി (33), അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശിയായ (33), തൃക്കോവിൽവട്ടം ചെറിയേല ആലുംമൂട് സ്വദേശി (25), കൊല്ലം കരിക്കോട് സ്വദേശി (18) , കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശി (28 ), കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശി (43), കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി (22), കരുനാഗപ്പളളി പടനായർകുളങ്ങര സ്വദേശി (56), കൊല്ലം കാവനാട് സ്വദേശി (25) കൊല്ലം പെരിനാട് പനയം സ്വദേശി (49) എന്നിവർക്കാണ്.

kollam, azheekal fisheries harbour closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top