കൊല്ലം കടയ്ക്കലില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍

കൊല്ലം കടയ്ക്കലില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി നിരന്തരമായി പീഡിപ്പിക്കപെട്ടിരുന്നതായുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്. പെണ്‍കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നാലെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായ മൂന്ന് പേരും.
Read Also : സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാർഥ്യം : ഐഎംഎ
നേരത്തേ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ ഡിജിപിക്കും എസ്സി, എസ്ടി കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇതിനിടെ കേസുമായി മുന്നോട്ട് പോകരുത് എന്ന ഭീഷണിയും ഇവര്‍ നേരിട്ടു. കഴിഞ്ഞ ജനുവരി 23നാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മരണത്തിലെ ദുരൂഹത സംബന്ധിച്ച വാര്‍ത്ത ട്വന്റി ഫോറാണ് പുറത്തു കൊണ്ട് വന്നത്. ഇതിന് പിന്നാലെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
Story Highlights – Kollam Suicide case; Three in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here