ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. രമേശ് നഗർ നിവാസിയായ ഷാജി ജോണാണ് ഇന്ന് പുലർച്ചെ മരിച്ചത്. ചെങ്ങന്നൂർ ആല സ്വദേശിയാണ് ഇദ്ദേഹം. കൊവിഡ് ബാധയെ തുടർന്ന് രണ്ടാഴ്ച്ച മുൻപ് എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഷാജിയുടെ പരിശോധനാഫലം നെഗറ്റീവായത് 4 ദിവസം മുമ്പായിരുന്നു. കഴിഞ്ഞ ദിവസം വിശദ പരിശോധനയ്ക്ക് എത്തിയ ഷാജി വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസറ്റീവ് ആവുകയായിരുന്നു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
Story highlight: One more Malayalee dies of Covid in Delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here