ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; ‘ഫോണിൽ ബന്ധപ്പെടാനാകുന്നില്ല’; മലയാളികൾ കുടുങ്ങിയതായി സംശയം

ഉത്തരാഖണ്ഡിലേക്ക് വിനോദയാത്രക്കു പോയ 28 മലയാളികളികളുടെ കുടുംബങ്ങൾ ആശങ്കയിൽ. 20 മുംബൈ മലയാളികളും എട്ടു കേരളത്തിൽ നിന്നുള്ളവരുമാണ് ടൂർ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേക്ക് പോയത്. ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇവർ സുരക്ഷിതരായിരിക്കുമെന്നും ബന്ധപ്പെടാൻ കഴിയാത്തത് വിനിയമ സംവിധാനങ്ങൾ തകരാറിലായതുകൊണ്ടാണെന്നും ടൂർ ഓപ്പറേറ്റേഴ്സ് പറയുന്നത്.
കൊച്ചിയിൽ നിന്ന് ടൂർ പാക്കേജിലുണ്ടായിരുന്ന നാരായണൻ നായർ, ശ്രീദേവിപിള്ള എന്നിവരും ഇവരോടൊപ്പം ഉണ്ട്. എല്ലാവരുടെയും നമ്പർ ആ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ഇവർ അപകട സമയത്ത് എവിടെയായിരുന്നുവന്നതിൽ വ്യക്തത വന്നിട്ടില്ല. ഇവർ എവിടെയാണ് താമസിച്ചിരുന്നത് സംബന്ധിച്ചും വിവരങ്ങളില്ല. അതേസമയം മലയാളി സംഘം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജത്തിൽ ദിനേശ് പറഞ്ഞു.
അതേസമയം ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തന ദൗത്യം തുടരുന്നു. എഴുപതോളം ആളുകളെയാണ് കാണാതായത്. സൈന്യം എൻഡിആർഎഫ്, എസ്‍ഡിആർഎഫ്, ഐടിബിപി തുടങ്ങിയ സേനകളാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. മേഖലയിൽ കാണാതായ 9 സൈനികർക്കായുള്ള തെരച്ചിലും തുടരുകയാണ്. കനത്തമഴയെത്തുടർന്ന് എസ്ഡിആർഎഫിന്റെ ഒരു സംഘം ഋഷികേശിൽ കുടുങ്ങി.
Story Highlights : Uttarakhand cloudburst; Malayalis suspected to be stranded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here