Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 24,850 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

July 5, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 24,850 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതില ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം 613 പേരാണ് മരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,09,083 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ജൂലൈ നാലുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 97,89,066 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,00,064 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതിൽ 1,08,082 പേർ രോഗമുക്തി നേടി. 83,311 പേർ ചികിത്സയിലാണ്. 8,671 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്.

രണ്ടും മൂന്നും സ്ഥാനത്ത തമിഴ്‌നാടും ഡൽഹിയുമാണ്. തമിഴ്‌നാട്ടിൽ 1,07,001 പേർക്കും ഡൽഹിയിൽ 97,200 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Story highlight: Covid confirmed to 24,850 people in 24 hours in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here