Advertisement

‘ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി; കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ടോര്‍ച്ച് കൊണ്ട് അടിച്ചു; അമ്മ മുന്‍പും ഉപദ്രവിച്ചിരുന്നുവെന്ന് കല്യാണിയുടെ സഹോദരന്‍

7 hours ago
Google News 2 minutes Read

വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട നാല് വയസുകാരിയുടെ അച്ഛനും സഹോദരനും. മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും അമ്മ കുട്ടികളെ മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

ഒരുമാസമായി താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പിതാവ് ആശുപത്രിയില്‍ ആയതുകൊണ്ടാണ് ഇപ്പോള്‍ വന്നതെന്നും കല്യാണിയുടെ അച്ഛന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ കൂടി എനിക്ക് ചായയും മറ്റും എടുത്തു തന്നതാണ്. കൊച്ചിനെ അങ്കണവാടിയില്‍ കൊണ്ടുപോകാന്‍ ഞാനാണ് റെഡിയാക്കിയത്. കുട്ടി പോകുന്നില്ലെന്ന് പറഞ്ഞതാണ്. ഉച്ചയ്ക്ക് 11 മണിയാകുമ്പോള്‍ സന്ധ്യ വിളിച്ചു. കുക്കറിന്റെ വാഷര്‍ പൊട്ടിപ്പോയെന്ന് പറഞ്ഞു. ഞാന്‍ വന്നിട്ട് ശരിയാക്കാമെന്ന് പറഞ്ഞു – കല്യാണിയുടെ അച്ഛന്‍ പറയുന്നു.

Read Also: നാല് വയസുകാരിയുടെ കൊലപാതകം: കുട്ടിയുടെ അമ്മയെ പ്രതിയാക്കി കൊലക്കുറ്റത്തിന് കേസെടുക്കും

അമ്മ വീട്ടില്‍ നിന്ന് പോയത് അറിഞ്ഞിരുന്നില്ലെന്ന് കല്യാണിയുടെ സഹോദരന്‍ പറയുന്നു. പോകുന്നത് കണ്ടിരുന്നില്ല. കടയില്‍ പോകണമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി. അച്ഛന്റെ വീട്ടില്‍ നിന്ന് അമ്മയുടെ വീട്ടില്‍ എത്തിച്ച ശേഷമാണ് കൊല്ലാന്‍ ശ്രമിച്ചത്. ഐസ്‌ക്രീം വാങ്ങി, ബാത്ത്‌റൂമില്‍ കയറി അതില്‍ വിഷം കലര്‍ത്തി ഞങ്ങള്‍ക്ക് തരാന്‍ നോക്കി. ഇതുകണ്ട് കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ടോര്‍ച് ഉപയോഗിച്ച് അടിച്ചു. ഞങ്ങള്‍ വീടിന്റെ പിറക് വശത്തുകൂടി ഇറങ്ങി ഓടി – സഹോദരന്‍ പറയുന്നു.

കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കല്യാണിയുടെ മുത്തശിയും പറയുന്നു. കല്യാണിയുടെ അമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവിന്റെ ബന്ധുക്കളും അയല്‍കാരും പറയുന്നു. സന്ധ്യയുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ തോന്നിയിട്ടുണ്ടെന്ന് ബന്ധുക്കളും പറയുന്നു. അതേസമയം, കേസില്‍ ചെങ്ങമനാട് പോലീസ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസടുത്തത്. BNS 103 ( 1 ) വകുപ്പു പ്രകാരമാണ് കേസ്.

Story Highlights : Kalyani’s brother about mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here