Advertisement

തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകം; കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് വേണ്ടി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു

10 hours ago
Google News 3 minutes Read
thiruvaniyoor

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. കുട്ടിയുടെ പിതൃ സഹോദരനാണ് പ്രതി. കസ്റ്റഡി അപേക്ഷ കോലഞ്ചേരി കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

അതേസമയം, എറണാകുളം തിരുവാണിയൂരിലെ നാല് വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. അമ്മയുമായി ഇന്ന് കുട്ടി പഠിച്ച അങ്കണവാടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അമ്മ തയാറായിരുന്നില്ല. കൂടാതെ പോക്‌സോ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. പിന്നീട് രണ്ട് പേരെയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനിടെ കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.

കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടത് മരണത്തിന് 20 മണിക്കൂര്‍ മുന്‍പ്. ഫോറന്‍സിക് സര്‍ജന്‍ ആണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ സംസ്‌കാരത്തിനുശേഷം പൊലീസ് ഇയാളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. പീഡനം നടന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത് ഇയാള്‍ മാത്രം എന്ന് പൊലീസ് കണ്ടെത്തി.

Read Also: സംസ്ഥാനത്ത് അതി ശക്തമായ മഴ; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇയാളുടെ മുറിയില്‍ ഉണ്ടായിരുന്ന ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചു. പ്രതിയെ നിരീക്ഷിക്കാനായി മാത്രം 20ലേറെ പോലീസുകാരെയാണ് നിയോഗിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയത്. പിന്നീട് പുത്തന്‍കുരിശ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

ഇയാളുടെ പിതാവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എല്ലാവരും ആശുപത്രിയിലേക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടില്‍ പ്രതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ആദ്യം വീട്ടില്‍ വെച്ച് ചോദ്യം ചെയ്ത ശേഷം പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് നിരീക്ഷണത്തിനായി 20 പൊലീസുകാരെ നിയോഗിച്ചത്.

കുഞ്ഞിനെ ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ പീഡിപ്പിച്ച കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നു. കൊലപാതകം – പീഡനവും തമ്മില്‍ ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ നിലവില്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പോക്‌സോ കേസില്‍ റിമാന്‍ഡില്‍ ഉള്ള പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 22 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Story Highlights : Murder of four-year-old girl in Thiruvaniyoor; Custody application filed for accused who sexually assaulted the child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here