4 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; പിതൃസഹോദരനെ തെളിവെടുപ്പിനായി എത്തിച്ചേക്കും

എറണാകുളം തിരുവാണിയൂരിലെ നാലു വയസ്സുകാരിയെ അമ്മ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പിതൃസഹോദരനെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചേക്കും. മൂന്നു ദിവസത്തേക്ക് ആണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
Read Also: 17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കുട്ടിയുടെ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂഴിക്കുളം പാലത്തിൽ അമ്മയെ എത്തിച്ച് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയെ വകവരുത്തിയത് എങ്ങനെയെന്ന് വിശദമായി പോലീസ് ചോദിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലായിരുന്നു കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നത്. ജനരോക്ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാവും പോക്സോ കേസിൽ പ്രതിചേർത്ത പിതൃ സഹോദരനെ തെളിവെടുപ്പിനായി കുട്ടിയെ പീഡിപ്പിച്ച സ്ഥലങ്ങളിൽ എത്തിക്കുക.
Story Highlights : Four Year old girl murder case Mother’s custody period ends today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here