തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർപോർട്ടിലെ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിലാണ്. ബാഗേജിനുള്ളിൽ കോടികൾ വിലമതിക്കുന്ന സ്വർണമെന്നാണ് സൂചന. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Read Also: കോഴിക്കോട് ഓട്ടോറിക്ഷ യാത്രക്കിടെ കവർച്ച നടന്ന സംഭവം; യാത്രക്കാരി പീഡനത്തിനിരയായി
പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണക്കടത്ത് ഇതാദ്യമായാണ്. 30 കിലോ സ്വർണമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം മണക്കാടാണ്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് പാക്കേജ് ആയി എതിതിയതിനാൽ വേഗത്തിൽ പരിശോധന പൂർത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടൽ മൂലമാണ് സ്വർണം പിടിച്ചത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
trivandrum airport, gold caught
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here