Advertisement

മുട്ടറ സ്‌കൂളിലെ ഉത്തരപേപ്പർ നഷ്ടമായ സംഭവത്തിൽ കുട്ടികളുടെ റിസൾട്ട് സംബന്ധിച്ച തീരുമാനം നാളെ

July 5, 2020
Google News 1 minute Read

കൊല്ലം മുട്ടറ സ്‌കൂളിലെ ഉത്തരപേപ്പർ നഷ്ടമായ സംഭവത്തിൽ കുട്ടികളുടെ റിസൾട്ട് സംബന്ധിച്ച തീരുമാനം നാളെയുണ്ടാകും. മാർക്ക് നൽകി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചേക്കുമെന്ന് സൂചനകൾ. ഈ മാസം പത്തിനാണ് ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം.

ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുട്ടറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലക്കാടേക്ക് മൂല്യനിർണയത്തിനായ അയച്ച 61 പേപ്പറുകളാണ് കാണാതായത്. ഈ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ബോർഡ് കുട്ടികളെ പരീക്ഷാഫലം സംബന്ധിച്ച് നാളെ തീരുമാനമെടുക്കും. ഉത്തരക്കടലാസുകൾ തേടിയ തപാൽ വകുപ്പ് അന്വേഷണം ആരംഭിച്ച് ദിവസങ്ങളായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തപാൽ വകുപ്പിന്റെ ഒരറിയിപ്പും എത്തിയിട്ടില്ലെന്നാണ് പരീക്ഷാ വിഭാഗം അധികൃതർ പറയുന്നത്. ജൂലൈ 10ന് പരീക്ഷാഫലം വരാനിരിക്കെ ഉത്തരക്കടലാസുകൾ കണ്ടെത്തി മൂല്യനിർണയം നടത്തി റിസൾട്ട് പ്രസിദ്ധീകരിക്കുക അസാധ്യം.

അതുകൊണ്ടുതന്നെ നാളെ തിരുവനന്തപുരത്ത് ചേരുന്ന ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് യോഗം നിർണായകമാണ്. മാർക്ക് നൽകി വിജയിപ്പിക്കാൻ ആണ് തീരുമാനം എങ്കിൽ അതിൻറെ മാനദണ്ഡവും ചർച്ചയാകും. അതേസമയം, ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ തപാൽ വകുപ്പിനും സ്‌കൂളിനുമെതിരെ പ്രതിഷേധം ശക്തമാണ്.

Story highlight: kollam muttara school answer sheet missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here