കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ അടച്ചു

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ അടച്ചു. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുളള എല്ലാ സർവീസുകളും നിർത്തി. മറ്റിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഡിപ്പോയിൽ കയറാതെയാണ് പോകുന്നത്.

read also: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള തോപ്പുംപടി സ്വദേശിയുടെ നില അതീവ ഗുരുതരം

ഒരാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തും. ഇതിന് ശേഷം മാത്രമേ പ്രത്യേക ഇളവ് നൽകി സർവീസ് അനുവദിക്കുകയുള്ളൂ. ജില്ലയിൽ ഉറവിടം കണ്ടെത്താൻ കഴിയാത്ത രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാർഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

story highlights- coronavirus, containment zone, kottarakkara ksrtc dippo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top