Advertisement

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള തോപ്പുംപടി സ്വദേശിയുടെ നില അതീവ ഗുരുതരം

July 5, 2020
Google News 1 minute Read

എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള ആളുടെ നില അതീവ ഗുരുതരം. കളമേശി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള തോപ്പുംപടി സ്വദേശിയായ 66കാരന്റെ നിലയാണ് അതീവ ഗുരുതരാവസ്ഥയിലായത്. ഇദ്ദേഹത്തിന്റെ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ പുറത്തിറക്കി.

ജൂൺ 28നാണ് ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘനാളായി പ്രമേഹത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിതനാണെന്നും ശ്വാസകോശത്തിൽ കൊവിഡിനെ തുടർന്ന് ന്യൂമോണിയ സാരമായി ബാധിച്ചെന്നും കണ്ടെത്തിയ ശേഷമാണ് ഇദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചത്.

read also: കൊച്ചിയിൽ സമൂഹ വ്യാപനമില്ല; ജാഗ്രത പാലിക്കണമെന്ന് കളക്ടർ

ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹം കഴിയുന്നത്. എന്നാൽ രോഗം മൂർച്ഛിച്ച് വൃക്കയടക്കമുള്ള പ്രവർത്തനത്തെ സാരമായി ബാധിച്ചു. നോഡൽ ഓഫീസറായ ഡോ. ഫതഹുദ്ദീനാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിച്ചത്.

Story highlights- coronavirus, kalamassery medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here