Advertisement

കൊച്ചിയിൽ സമൂഹ വ്യാപനമില്ല; ജാഗ്രത പാലിക്കണമെന്ന് കളക്ടർ

July 5, 2020
Google News 1 minute Read
s suhas

കൊച്ചിയിൽ സമൂഹ വ്യാപനമില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ട്രിപ്പിൾ ലോക്ക് ഡൗണിനുള്ള സാഹചര്യമില്ലെന്നും സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും കളക്ടർ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നര ലക്ഷം ആളുകളാണ് കൊച്ചിയിലെത്തിയത്. രോഗലക്ഷണങ്ങൾ ഉള്ളവരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. കണ്ടെയ്ൻമെന്റ് സോണിൽ താര സംഘടന യോഗം ചേർന്നത് നിയമ ലംഘനം ആണെങ്കിൽ നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. പുറത്തിറങ്ങുന്നവർക്ക് എതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍. ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. എറണാകുളം മാര്‍ക്കറ്റില്‍ നിന്നുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവായി വരുന്നത് ആശ്വാസകരമാണ്.

Read Also: ‘താരങ്ങളെ സൃഷ്ടിച്ചത് വ്യാപാര താത്പര്യം; ചെറിയ കലാകാരന്മാർ കഷ്ടത്തിൽ’: താരങ്ങളുടെ പ്രതിഫല വിവാദത്തിൽ മാമുക്കോയ

നിലവിൽ കൊച്ചി നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് മേയർ സൗമിനി ജെയിൻ 24 നോട് പറഞ്ഞിരുന്നു. കൊച്ചിയിൽ ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കാൻ പൊലീസ് കളക്ടർക്ക് ശുപാർശ നൽകി. നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരിക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു.

191 പേരാണ് കൊവിഡ് രോഗത്തിന് ജില്ലയിൽ ചികിത്സയിലുള്ളത്. ഇതിൽ 42 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പിടിപെടുകയായിരുന്നു. ഇതിൽ തന്നെ രണ്ട് പേരുടെ ഉറവിടം കണ്ടെത്താൻ ജില്ലാ ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. കൊച്ചി നഗരസഭയിലെ 7 ഡിവിഷനുകളടക്കം ജില്ലയിലെ 24 കണ്ടെയ്ൻമെന്റ് സോണുകളുടേയും കവാടം പൊലിസ് പൂർണമായും അടച്ചു.

നെടുമ്പാശേരി വിമാനതാവളത്തിലെ ഒരു ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചു. കരിയാട് സ്വദേശിനിയായ ഇവർ എയർപോർട്ടിലെ പ്രീപെയ്ഡ് ടാക്‌സി കൗണ്ടറിലായിരുന്നു ജോലി ചെയ്തിരുന്നത്.കൊച്ചി നഗരസഭയിൽ 8 ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെന്റ് സോങ്ങാക്കണമെന്ന് പൊലീസ് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കോർപ്പറേഷന് കീഴിലെ മാർക്കറ്റുകളിൽ മേയർ പരിശോധന നടത്തി.

ernakulam collector, cochi, social spread

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here