പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്; ജാഗ്രതാ മുന്നറിയിപ്പ്

Orange alert

ജലനിരപ്പ് 418 മീറ്ററായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍, ചാലക്കുടി പുഴയില്‍ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കളക്ടര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ടു മണിക്കാണ് ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയര്‍ന്ന് 419.4 മീറ്ററായാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാല്‍ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 417 മീറ്ററായതോടെ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

 

Story Highlights: Orange alert at Peringalkuthu Dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top