Advertisement

കോഴിക്കോട് ഇന്ന് 15 പേർക്ക് കൊവിഡ് : അഞ്ചുപേർക്ക് രോ​ഗമുക്തി

July 6, 2020
Google News 1 minute Read

കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 പേർക്ക് കൂടി കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ചു. ഇന്ന് അഞ്ചുപേരാണ് ജില്ലയിൽ രോ​ഗമുക്തി നേടിയത്.
ഇന്ന് രോഗമുക്തി നേടിയവര്‍. എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന 48 വയസള്ള കൊയിലാണ്ടി സ്വദേശി (48), താമരശേരി സ്വദേശി (40) മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണിയൂര്‍ സ്വദേശി (50), തലക്കുളത്തൂര്‍ സ്വദേശി (55), കല്ലായി സ്വദേശിനി (30) എന്നിവരാണ് ഇന്ന് ജില്ലയിൽ രോ​ഗമുക്തി നേടിയത്.

നിലവിൽ 121 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 44 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 69 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 7 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ രണ്ട് വയനാട് സ്വദേശികളും, ഒരു തമിഴ്‌നാട് സ്വദേശിയും, മൂന്നൂ കണ്ണൂര്‍ സ്വദേശികളും, 2 പാലക്കാട് സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശി, ഒരു കാസര്‍ഗോഡ് സ്വദേശി, ഒരു തൃശൂര്‍ സ്വദേശി, 2 എറണാകളും സ്വദേശികളും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, ഒരു വയനാട് സ്വദേശിയും ഒരാള്‍ എറണാകുളം സ്വദേശി, 2 മലപ്പുറം സ്വദേശികള്‍, ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവർ

1,2,3,4,5,6. വള്ളയില്‍ കോര്‍പ്പറേഷന്‍ സ്വദേശികളായ പുരുഷന്‍മാര്‍ (32, 22 ), സ്ത്രീകള്‍ (45, 43,70), ആണ്‍കുട്ടി (10) കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത കൊവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പര്‍ക്കമുള്ള കേസുകളാണിവ. പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധനയില്‍ ആറു പേരും പോസിറ്റീവായി. ഇതില്‍ 70 വയസുളള സ്ത്രീ പേരാമ്പ്ര സ്വദേശിനിയാണ്. ഇവര്‍ ജൂണ്‍ 25 ന് മകള്‍ താമസിക്കുന്ന വെള്ളയിലെ ഫ്‌ളാറ്റില്‍ എത്തിയതാണ്. പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

7. കോടഞ്ചേരി സ്വദേശി(28) ജൂണ്‍ 30 ന് ബം​ഗളൂരുവിൽ നിന്നും ടാക്‌സിയില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാ മധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

8. തൂണേരി സ്വദേശി(30) ജൂണ്‍ 30ന് ബം​ഗളൂരുവിൽ നിന്നും ടാക്‌സിയില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്ര മധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

9.പയ്യോളി സ്വദേശി(49) ജൂലൈ 2 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍​ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവപരിശോധനനടത്തി പോസിറ്റീവായി.

10,11. മേപ്പയ്യൂര്‍ സ്വദേശികളായ അമ്മയും മകളും (35, 14) . ജൂണ്‍ 29 ന് മംഗലാപുരത്ത് നിന്നും സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 7ന് മകള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് രണ്ടു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയും സ്രവസാമ്പിള്‍ എടുക്കുകയും പോസിറ്റീവ് ആയതിനെതുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

12,13. ഏറാമല സ്വദേശികളായ ദമ്പതികള്‍ (28, 27) ജൂലൈ 3 ന് ബം​ഗളൂരുവിൽ നിന്നും ട്രെയിന്‍ മാര്‍​ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

14. ആയഞ്ചേരി സ്വദേശി (40) ജൂലൈ 6 ന് റിയാദില്‍ നിന്നും കോഴിക്കോടെത്തി. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവസാമ്പിള്‍ എടുക്കുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെതുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

15. ആയഞ്ചേരി സ്വദേശി (32) ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നും കോഴിക്കോടെത്തി. ജൂലൈ 1 ന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലാണ്. എന്നിവരാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

 

Story Highlights:  covid19, coronavirus, kozhikkode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here