Advertisement

വയനാട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കൊവിഡ്; ആറു പേര്‍ക്ക് രോഗമുക്തി

July 6, 2020
1 minute Read
covid19, coronavirus, wayanad

വയനാട് ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 28ന് ജില്ലയില്‍ എത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 29 കാരന്‍, തമിഴ്‌നാട്ടില്‍ നിന്ന് ജൂണ്‍ 19ന് ജില്ലയില്‍ എത്തിയ കല്‍പ്പറ്റ സ്വദേശികളായ ഒരേ വീട്ടിലെ 35 കാരനും 30 കാരിയും, തമിഴ്‌നാട്ടില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിയായ 34 കാരന്‍, ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്നെത്തിയ കല്‍പ്പറ്റ സ്വദേശിയായ 45കാരന്‍, ഷാര്‍ജയില്‍ നിന്ന് ജൂണ്‍ 19ന് കോഴിക്കോട് വിമാനത്താവളം വഴി എത്തിയ കണിയാമ്പറ്റ സ്വദേശിയായ 23 കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. കണിയാമ്പറ്റ സ്വദേശി കല്‍പ്പറ്റയിലെ ഒരു സ്ഥാപനത്തിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

മുണ്ടക്കുറ്റി സ്വദേശിയായ 23 കാരന്‍, ചീരാല്‍ സ്വദേശിയായ 23 കാരി, കോളേരി സ്വദേശിയായ 27 കാരന്‍, മേപ്പാടി സ്വദേശികളായ 10 വയസുള്ള പെണ്‍കുട്ടി, 28 കാരി, അമ്പലവയല്‍ സ്വദേശിയായ 31 കാരന്‍ എന്നിവരെയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ കണ്ണൂരിലും ചികിത്സയിലുണ്ട്.

 

Story Highlights:  covid19, coronavirus, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top