കൊവിഡ് രോഗമുക്തി നേടുന്നവര്‍ ഉടന്‍ പുറത്തിറങ്ങരുത്; കുറച്ചുദിവസം വീട്ടില്‍ കഴിയണം: മുഖ്യമന്ത്രി

കൊവിഡ് രോഗമുക്തി നേടുന്നവര്‍ ഉടന്‍ തന്നെ സമൂഹത്തില്‍ സ്വതന്ത്രരായി നടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ കുറച്ച് ദിവസം വീട്ടില്‍ തന്നെ കഴിയണം. ഇക്കാര്യം നിര്‍ബന്ധമാണ്. ഇത് വീട്ടുകാരും വാര്‍ഡുതല സമിതിയും ഗൗരവമായി കണക്കാക്കണം. മരണമടഞ്ഞവരുടെ പരിശോധന പൂര്‍ത്തിയാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടു. ഇത് വേഗത്തിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തും. ദിവസം തോറും അതിര്‍ത്തി കടന്നുള്ള പോക്ക് വരവ് അനുവദിക്കില്ല. പ്രത്യേകിച്ച് മഞ്ചേശ്വരം ഭാഗത്ത്. മഞ്ചേശ്വരത്ത് നിന്ന് ധാരാളം പേര്‍ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തും കാസര്‍ഗോഡുമായി വന്ന് തിരിച്ചുപോകുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. അതുകൊണ്ട് ദിവസേനയുള്ള പോക്കുവരവ് അനുവദിക്കില്ല. ജോലിയുമായി ബന്ധപ്പെട്ട് പോകേണ്ടവര്‍ ദിവസേന എന്നത് ഉപേക്ഷിച്ച് മാസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ക്രമീകരിക്കണം.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 65 പേര്‍ വന്നു. സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്ക് രോഗം ബാധിച്ചു.
Story Highlights: covid, cm pinarayi vijayan press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here