കൊവിഡ് ബാധിച്ച് മരിച്ച തോപ്പുംപടി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ച തോപ്പുംപടി സ്വദേശി യൂസുഫ് സൈഫുദ്ദീനിന്റെ മൃതദേഹം സംസ്‌കരിച്ചു. തോപ്പുംപടി ബോറ മസ്ജിദിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്‌കാരം. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

ഇന്നലെയാണ് തോപ്പുംപടി സ്വദേശിയായ യൂസുഫ് സൈനുദീൻ മരിച്ചത്. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധയ്ക്ക് പുറമേ പ്രമേഹവും ശ്വാസകോശ സംബന്ധമായ അശുഖങ്ങളും ന്യുമോണിയയും ആരോഗ്യനില വഷളാക്കി. കൊവിഡ് മൂർച്ഛിച്ച് വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

story highlights- covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top