കൊവിഡ് പ്രതിസന്ധി : കൊല്ലത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാഭരണകൂടം

കൊല്ലം കളക്ടറേറ്റിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ജില്ലയിലെ മറ്റ് സർക്കാർ ഓഫിസുകളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റ് ഉൾപ്പടെയുള്ള സർക്കാർ ഓഫിസുകളിൽ ജനങ്ങൾ നേരിട്ട് പരാതിയുമായി എത്തരുതെന്നാണ് നിർദേശം.
ഇമെയിൽ വഴിയോ ഫോൺ വഴിയോ വേണം പരാതികൾ സമർപ്പിക്കാൻ. കണ്ടെയ്ൻമെന്റ് സോണിലെ സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും കുറച്ച് ജീവനക്കാർ മാത്രമേ ഉണ്ടാകാവു എന്നാണ് നിർദേശം. ജില്ലയിലെ സ്വകാര്യ ആശുപത്രി ഒപികളിൽ ചികിത്സയ്ക്ക് എത്തുന്നവർ മുൻകൂട്ടി അനുമതി വാങ്ങണമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടുണ്ട്.
കൊല്ലത്ത് ഇന്നലെ പത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിൽ ഇന്നലെ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലത്തെ 31 പേരടക്കം 126 പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്.
Story Highlights- kollam district administration tightens regulations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here