Advertisement

കോഴിക്കോട് ഫ്‌ളാറ്റിൽ കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ റൂട്ട് മാപ്പ് പുറത്ത്; രണ്ട് പേരുടെ സമ്പർക്ക പട്ടിക വിപുലം

July 6, 2020
Google News 1 minute Read

കോഴിക്കോട് ഫ്‌ളാറ്റിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ച് പേരുടെ റൂട്ട് മാപ്പ് പുറത്തിറക്കി. രോഗം സ്ഥിരീകരിച്ച രണ്ട് സ്ത്രീകളുടെ സമ്പർക്ക പട്ടിക വിപുലമാണ്. ഇവർ പത്തും പതിനൊന്നും തീയതികളിൽ പുതിയങ്ങാടിയിലെ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കാസർഗോഡ് ജില്ലയിലേക്ക് യാത്ര ചെയ്യുകയും ബന്ധു വീടുകളിലും, മാർക്കറ്റുകളിലും എത്തുകയും ചെയതു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങിൽ പങ്കെടുത്തവരോട് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.

read also: ആലുവയിലും കൊവിഡ് ആശങ്ക

നിലവിൽ പതിനൊന്ന് പേർക്കാണ് ഒരു ഫ്‌ളാറ്റ് സമുച്ചയത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ച ആൾ ജോലിചെയ്തിരുന്ന ഫ്ളാറ്റിൽ താമസിക്കുന്നവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന് പുറത്തുവന്നേക്കും. കോഴിക്കോട് നഗരത്തിൽ ഉറവിടമറിയാത്ത നാല് കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

story highlights- coronavirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here