Advertisement

ആലുവയിലും കൊവിഡ് ആശങ്ക

July 6, 2020
Google News 1 minute Read
aluva

കൊവിഡിൽ ആലുവയിലും ആശങ്ക വർധിക്കുന്നു. മൂന്ന് ദിവസത്തിനിടെ സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടത് നാല് പേർക്കാണ്. ആലുവ കീഴ്മാട് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടിക വിപുലമാണ്. 250ൽ അധികം ആളുകളുമായി രോഗി അടുത്ത് ഇടപഴകിയതായി ആരോഗ്യ വിഭാഗം കണ്ടെത്തി. ആലുവ മാർക്കറ്റ് നാളെ മുതൽ താത്കാലികമായി തുറന്ന് നൽകും.

ആലുവ കീഴ്മാട് കൊവിഡ് രോഗബാധിതന്റെ സമ്പർക്ക പട്ടിക വിപുലമാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം കണ്ടെത്തി. 250ൽ അധികം ആളുകളുമായി ഇയാൾ അടുത്ത് ഇടപഴകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കീഴ്മാട്ടിന് പുറമെ എടത്തലയിലെ രണ്ട് വാർഡുകളും കണ്ടയ്ൻമെന്റ് സോണാക്കി. ആലുവയിൽ മൂന്ന് ദിവസത്തിനിടെ നാല് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആലുവയിൽ ആശങ്ക വർധിക്കുകയാണ്. കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി കെ കാർത്തിക്ക് പറഞ്ഞു.

Read Also: ഹയർസെക്കൻഡറി, വിഎച്ച്എസ്‌സി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി

അതിനിടെ അലൂർ മാർക്കറ്റ് നാളെ മുതൽ താത്കാലികമായി തുറന്ന് പ്രവർത്തിക്കും. പുലർച്ചെ മൂന്ന് മണി മുതൽ രാവിലെ ആറ് മണി വരെ മാത്രമേ മാർക്കറ്റ് തുറക്കാൻ അനുവദിക്കൂ. ചില്ലറ വിൽപ്പന ഒഴിവാക്കി മൊത്ത വ്യാപാരം മാത്രമേ നടക്കുകയുള്ളുവെന്നും വിവരം. എറണാകുളത്തും കൊവിഡ് ആശങ്കകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here