81ാം പിറന്നാൾ പുഷ് അപ് എടുത്ത് ആഘോഷിച്ച് മിലിന്ദ് സോമന്റെ അമ്മ

പുഷ് അപ് എടുത്ത് 81ാം പിറന്നാൾ ആഘോഷിച്ച് മോഡലും നടനുമായ മിലിന്ദ് സോമന്റെ അമ്മ ഉഷാ സോമൻ. മിലിന്ദ് സോമന്റെ അമ്മ പുഷ് അപ് ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് വിഡിയോ കണ്ടവരുടെ അഭിപ്രായം. ഇൻസ്റ്റഗ്രാമിലൂടെ മകൻ മിലിന്ദ് സോമനാണ് വിഡിയോ പങ്കുവച്ചത്.
പിറന്നാളിന് സാംബിയയിൽ ബംജീ ജംപിംഗ് ചെയ്യണമെന്നായിരുന്നു ഉഷാ സോമന്റെ ആഗ്രഹം. എന്നാൽ ലോക്ക് ഡൗൺ കാരണം ആഗ്രഹം പൂർത്തീകരിക്കാൻ സാധിച്ചില്ല. അതിനാൽ മകൻ മിലിന്ദിനും മരുമകൾ അങ്കിതയോടും ഒപ്പമായിരുന്നു ആഘോഷം.
Read Also: ബോബ് കട്ട് സെങ്കമലം; വൈറലായി ആനയുടെ ചിത്രങ്ങൾ
ഇത്തവണ അമ്മ പിറന്നാൾ ആഘോഷിച്ചത് 15 പുഷ് അപ് എടുത്തിട്ടാണെന്ന് മിലിന്ദ് സോമൻ വിഡിയോയ്ക്ക് ഒപ്പം കുറിച്ചു. കൂടാതെ അങ്കിത ഉണ്ടാക്കിയ കേക്കും മുറിച്ചായിരുന്നു ആഘോഷമെന്നും മിലിന്ദ്. നേരത്തെ അമ്മയുമൊത്തുള്ള വർക്ക് ഔട്ട് വിഡിയോകൾ മിലിന്ദ് പങ്കുവച്ചിട്ടുണ്ട്. 81ാം വയസിലും വർക്ക് ഔട്ട് ചെയ്യുന്ന ഉഷാ സോമൻ ശരിക്കും എല്ലാവരെയും അത്ഭുതപ്പെടുത്തും.
milnd soman, usha soman, fitness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here