എബിസി ജ്യൂസ്: ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കലവറ

ശരീരത്തിന്‍റെ ആരോഗ്യം, ഫിറ്റ്നസ്, ചര്‍മ്മത്തിന്‍റെ ആരോഗ്യം, ഇതിനൊക്കെ ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. സെലിബ്രിറ്റികൾ മുതൽ ആരോഗ്യ പ്രേമികൾ വരെ സോഷ്യൽ മീഡിയയിൽ പറഞ്ഞു കേട്ടിട്ടുള്ളൊരു പേരാണ് എബിസി ജ്യൂസ്. ഇത് ഏറെ ജനശ്രദ്ധ നേടിയിട്ടുമുണ്ട്. എന്നാൽ ഈ ജ്യൂസ് എന്താണെന്നും ആളുകൾ എന്തിനാണ് ഇത് കഴിക്കുന്നതെന്നും അറിയാമോ? [ ABC Juice Benefits ]
എന്താണ് എബിസി ജ്യൂസ്?
A എന്നത് ആപ്പിളും B എന്നാൽ ബീറ്റ്‌റൂട്ടും C എന്നത് കാരറ്റും ഈ മൂന്ന് ചേരുവകൾ ചേർന്ന് ABC ജ്യൂസ് തയ്യാറാക്കുന്നത്. ഓരോ പഴത്തിനും അവയുടെതായ ആരോഗ്യഗുണങ്ങളുണ്ടെങ്കിലും, ഇവ മൂന്നും ചേർന്നാൽ ഇതൊരു സൂപ്പർ ഡ്രിങ്ക് ആയി മാറും. നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഗുണം നിറഞ്ഞ എബിസി ജ്യൂസിൽ സിങ്ക്, പൊട്ടാസ്യം, കാൽസ്യം, ചെമ്പ്, ഇരുമ്പ്, മാംഗനീസ്, വിറ്റാമിൻ എ, ബി6, സി, ഡി, ഇ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒരു ഗ്ലാസ് ജ്യൂസിൽ 150-60 കലോറി മാത്രമാണുള്ളത്. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും അനുയോജ്യം.
Read Also: ആരോഗ്യ സംരക്ഷകരുടെ പ്രിയ ഭക്ഷണം ബ്രോക്കൊളിയെ പറ്റി അറിയാം
എന്തുകൊണ്ട് എബിസി ജ്യൂസ്?
- പോഷകസമ്പന്നം: വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്.
- ചർമ്മത്തിന്റെ ആരോഗ്യം: ചർമ്മത്തിന് തിളക്കം നൽകുകയും, ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു.
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
- ഹൃദയാരോഗ്യം: ഹൃദയത്തെ ആരോഗ്യകരമായി സൂക്ഷിക്കാൻ സഹായിക്കുന്നു.
- ദഹനം മെച്ചപ്പെടുത്തുന്നു: ദഹനപ്രക്രിയ സുഗമമാക്കി, മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നു.
- ഊർജ്ജം നൽകുന്നു: ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുന്നു.
ഓരോ പഴത്തിന്റെയും പ്രത്യേകതകൾ
- ആപ്പിൾ: നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് ആപ്പിൾ. ഇത് ഹൃദ്രോഗം, പ്രമേഹം, അർബുദം എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കും.
- ബീറ്റ്റൂട്ട്: ആൻ്റി ഓക്‌സിഡൻ്റുകൾക്കും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്കൊപ്പം വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങളുണ്ട്. ഇത് അണുബാധകളെ ചെറുക്കാനും വേദന കുറയ്ക്കാനും വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കാനും കഴിയും.
- കാരറ്റ്: കരോട്ടിനോയിഡുകൾ, വിറ്റാമിനുകൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ആൻ്റിഓക്‌സിഡൻ്റുകൾ, ധാതുക്കൾ എന്നിവയ്‌ക്കൊപ്പം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നതിൽ കാരറ്റ് പിന്നിലല്ല.
എബിസി ജ്യൂസ് തയ്യാറാക്കുന്ന വിധം:
ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ നന്നായി കഴുകി തൊലി കളയുക.
ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ഇവ മിക്‌സിയിൽ നന്നായി അടിച്ചെടുക്കുക.
വേണമെങ്കിൽ ചെറുനാരങ്ങാനീര് ചേർക്കാം.
Story Highlights : ABC Juice Benefits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here